Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്ഹറുദ്ദീന്റെ മകൻ ഗോവ രഞ്ജി ടീമിൽ

azhar-and-son അസ്ഹറുദ്ദീനും മകൻ അസദുദ്ദീനും.

പനജി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദുദ്ദീൻ ഗോവ രഞ്ജി ട്രോഫി ടീമിൽ. ജന്മനാടായ ഹൈദരാബാദിനു വേണ്ടി ഇതുവരെ രഞ്ജി കളിച്ചില്ലെങ്കിലും ഇരുപത്തെട്ടുകാരനായ അസദുദ്ദീനെ ഗോവ ടീമിലെടുക്കുകയായിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ അസദുദ്ദീൻ ഇത്തവണ ഹൈദരാബാദ് എ ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അസ്ഹറുദ്ദീൻ ഗോവ രഞ്ജി ടീമിന്റെ മാർഗനിർദേശകനായി ചേരാനിരിക്കെയാണ് മകനു ടീമിലിടം കിട്ടിയത്. 

related stories