മെൽബൺ∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓപ്പണർ അലയ്സ്റ്റർ കുക്കിന്റെ സ്ഥാനം ക്രിക്കറ്റിലെ ജന്റിൽമാൻമാർക്കൊപ്പമെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റോടെ വിരമിക്കുമെന്നാണു കുക്കിന്റെ പ്രഖ്യാപനം. 12,254 റൺസോടെ ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ആറാം സ്ഥാനത്താണു കുക്ക്. കളിക്കളത്തിൽ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന കുക്ക് അസാധാരണമായ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർഹമായ അംഗീകാരം കുക്കിനു ലഭിച്ചിരുന്നില്ലെന്നും ക്ലാർക്ക് പറഞ്ഞു.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.