പരമ്പര നേട്ടത്തിന് ആഷസ് മധുരം: ഇംഗ്ലണ്ട് പരിശീലകൻ

ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയ പരമ്പര വിജയത്തിന് ആഷസ് നേട്ടത്തിന്റെ അതേ മധുരമെന്നു ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസ്. 

‘‘ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയെ വീഴ്ത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. മികച്ച ടീമായ ഇന്ത്യയ്ക്കെതിരെ പരമ്പര നേടുക എന്നത് ചില്ലറ കാര്യമല്ല.’’– ബെയ്‌ലിസിന്റെ വാക്കുകൾ. വെള്ളിയാഴ്ച ലണ്ടനിൽ തുടങ്ങുന്ന അവസാന മൽസരത്തിൽ റിസർവ് താരങ്ങളെ കളിപ്പിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല

ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മൽസരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല. മുൻ നായകൻ അലയ്സ്റ്റർ കുക്കിന്റെ വിടവാങ്ങൽ മൽസരത്തിൽ നാലാം ടെസ്റ്റിലെ ടീമിനെത്തന്നെയാകും ഇംഗ്ലണ്ട് ഇറക്കുക. ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയുടെ പരുക്ക് പൂർണമായി സുഖപ്പെട്ട സാഹചര്യത്തിൽ ജയിംസ് വിൻസിനെ ടീമിൽനിന്ന് ഒഴിവാക്കി.