Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളപ്പിറവി ദിനത്തിൽ ഏകദിനം കാര്യവട്ടത്ത്; ഇന്ത്യ– വിൻഡീസ്

karyavattom-greenfield-stadium

ന്യൂഡൽഹി ∙ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാം ഏകദിന മൽസരം നവംബർ ഒന്നിനു തിരുവനന്തപുരത്തു നടക്കും. വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാന മൽസരത്തിനാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുക. 

അഞ്ച് ഏകദിനങ്ങൾക്കു പുറമെ രണ്ടു ടെസ്റ്റുകളും മൂന്നു ട്വന്റി ട്വന്റി മൽസരങ്ങളും സന്ദർശകർ കളിക്കും. ഒക്ടോബർ നാലിനു രാജ്കോട്ടിലെ ടെസ്റ്റ് മൽസരത്തോടെ പരമ്പരയ്ക്കു തുടക്കമാകും. 

രണ്ടാം ടെസ്റ്റ് ഒക്ടോബർ 12നു ഹൈദരാബാദിൽ. ഗുവാഹത്തി (ഒക്ടോബർ 21), ഇൻഡോർ (24), പുണെ (27), മുംബൈ (29) എന്നിവിടങ്ങളിലാണ് മറ്റ് ഏകദിനങ്ങൾ. കൊൽക്കത്ത (നവംബർ നാല്), ലക്നൗ (ആറ്), ചെന്നൈ (11) എന്നിവ ട്വന്റി ട്വന്റിക്ക് ആതിഥ്യം വഹിക്കും. 

നേരത്തേ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൽസരം സംഘടിപ്പിക്കാൻ നീക്കം നടന്നെങ്കിലും പിന്നീട് അതു തിരുവനന്തപുരത്തിനു നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റിനു കളമൊരുക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു ബിസിസിഐയുടെ നടപടി.  രണ്ടാമത്തെ രാജ്യാന്തര മൽസരമാണ് തിരുവനന്തപുരത്തേക്ക്  വിരുന്നെത്തുന്നത്.