Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: ടിക്കറ്റ് നിരക്ക് 1000 മുതൽ 6000 വരെ

Karyavattom Green Field Stadium

തിരുവനന്തപുരം∙ നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോർട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരുവനന്തപുരത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രത്യേക ജനറല്‍ ബോഡി യോഗമാണു നിരക്കുകള്‍ തീരുമാനിച്ചത്.

സ്‌പോർട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാർഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മത്സര വരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ അറിയിച്ചു.

മത്സരത്തിന്റെ ജനറല്‍ കണ്‍വീനറായി ബിസിസിഐ അംഗം ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു. വിനോദ് എസ്.കുമാര്‍, രജിത്ത് രാജേന്ദ്രന്‍ എന്നിവരാണ് ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാര്‍. കെസിഎ പ്രസിഡന്റ് സജന്‍ കെ.വര്‍ഗീസാണ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍. ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള സുപ്രീം കോടതിയുടെ വിധിക്ക് അനുസൃതമായി ബൈലോ ഭേദഗതി ചെയ്തു റജിസ്റ്റര്‍ ചെയ്യാനും കെസിഎ തീരുമാനിച്ചു.

ഇംഗ്ലണ്ട് എ - ഇന്ത്യ എ ഏകദിന മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാകും. ജനുവരി 13 ന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തും. ജനുവരി 23, 25, 27, 29, 31 തീയതികളിലാണ് ഇന്ത്യ എ - ഇംഗ്ലണ്ട് എ ഏകദിന മത്സരങ്ങള്‍. ഇതിനു മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ പരിശീലന മത്സരങ്ങളും നടക്കും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.