Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരായ ഹോങ്കോങ്ങിന്റെ മൽസരങ്ങൾക്ക് ഏകദിന പദവി

Cricket

ന്യൂഡൽഹി∙ ഈ മാസം 15ന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ലീഗ് ഘട്ടത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മൽസരങ്ങൾക്ക് ഏകദിന പദവി നൽകാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. ഐസിസി അസോഷ്യേറ്റ് അംഗം മാത്രമാണ് ഹോങ്കോങ്. എന്നാൽ സമീപകാലത്ത് ഏകദിന പദവി ലഭിച്ച നേപ്പാളിനെ തോൽപിച്ചാണു ഹോങ്കോങ് ഏഷ്യാകപ്പിനു യോഗ്യത നേടിയത്.

ഏകദിന പദവി ഇല്ലാത്ത ഒരു രാജ്യം പങ്കെടുക്കുന്ന മൽസരങ്ങൾ ഔദ്യോഗിക ഏകദിനങ്ങളായി കണക്കാക്കാറില്ല. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഐസിസിക്കു സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് അനുകൂല നടപടി. ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾക്കൊപ്പമാണ് ഹോങ്കോങ്. മറ്റൊരു ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളും. 16ന് പാക്കിസ്ഥാൻ – ഹോങ്കോങ് മൽസരവും 18ന് ഇന്ത്യ– ഹോങ്കോങ് മൽസരവും നടക്കും.