Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെ പരിചയക്കുറവ് കളത്തിൽ കാണാം; തന്ത്രങ്ങൾ ഏറെ പഠിക്കാനുണ്ട്: ‍ഗാവസ്കർ

Sunil Gavaskar

ന്യൂഡൽഹി∙ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്ത്രങ്ങളുടെ കാര്യത്തിൽ ഏറെ പഠിക്കാനുണ്ടെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനോടു സമീപകാല പരമ്പരയിൽ 1–4നു തോൽവി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാവസ്കറിന്റെ വിലയിരുത്തൽ. ‘‘ ദക്ഷിണാഫ്രിക്കയിലും ഇപ്പോൾ ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ പോരായ്മകൾ കണ്ടു. വേണ്ട സമയത്തു ഫീൽഡിങ്, ബോളിങ് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ മൽസരഫലത്തിൽ ഏറെ മാറ്റം വന്നേനെ. ക്യാപ്റ്റനായിട്ടു രണ്ടു വർഷമല്ലേ ആയുള്ളു. അതിന്റെ പരിചയക്കുറവു കളിക്കളത്തിൽ കാണാനുണ്ട്.’’– ഗാവസ്കർ പറഞ്ഞു. 

എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടെ വിദേശത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണോ ഇന്ത്യയുടേതെന്നു കോഹ്‌ലിയോടുള്ള പത്രപ്രവർത്തകരുടെ ചോദ്യം അനവസരത്തിലായിപ്പോയെന്നു ഗാവസ്കർ പറഞ്ഞു. ‘‘തോൽവിയുടെ നിരാശയിലാവും അദ്ദേഹം. ആ സമയത്ത് ഇത്തരം ഒരു ചോദ്യത്തിനു പ്രസക്തിയില്ല.’’

related stories