Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിനെതിരെ അഫ്ഗാന് ഉജ്വല വിജയം; ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി റാഷിദ്

CRICKET-ASIA-CUP-BAN-AFG റാഷിദ് ഖാൻ

ദുബായ് ∙ ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 136 റൺസ് ജയം. സ്കോർ: അഫ്ഗാനിസ്ഥാൻ– 50 ഓവറിൽ ഏഴിന് 255. ബംഗ്ലാദേശ്– 42.1 ഓവറിൽ 119ന് പുറത്ത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ റാഷിദ് ഖാനാണ് വിജയശിൽപി. 32 പന്തിൽ പുറത്താകാതെ 57 റൺസെടുത്ത റാഷിദ് പിന്നീട് 9 ഓവറിൽ‌ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. 

160 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായ അഫ്ഗാനു തുണയായത് എട്ടാം വിക്കറ്റിൽ ഗുൽബാദിൻ  നായിബിനൊപ്പം (42*) റാഷിദ് ചേർത്ത 95 റൺസാണ്. ഹത്‌മത്തുള്ള ഷാഹിദിയും (58) തിളങ്ങി. ഗ്രൂപ്പ് ബിയിൽനിന്ന് ഇരു ടീമുകളും നേരത്തെ സൂപ്പർ ഫോറിനു യോഗ്യത നേടിയിരുന്നു. ബംഗ്ലദേശ് നിരയിൽ 32 റൺസെടുത്ത ഷാക്കിബ് അൽഹസനാണ് ടോപ് സ്കോറർ. ഷാക്കിബ് നാലു വിക്കറ്റും വീഴ്ത്തി.  

related stories