Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീൽഡിങ് മാറ്റത്തിന് ധോണിക്കു കുൽദീപിന്റെ ‘ഉപദേശം’; മറുപടി വൈറൽ – വിഡിയോ

dhoni-kuldeep ധോണിയും കുൽദീപ് യാദവും.

ദുബായ്∙ അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിനിടെ താൽക്കാലിക ക്യാപ്റ്റൻ ധോണിക്ക് ഫീൽഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട് യുവതാരം കുൽദീപ് യാദവ് നൽകിയ ‘ഉപദേശവും’ അതിനു ധോണിയുടെ മറുപടിയു വൈറലാകുന്നു. ഫീൽഡിങ് മാറ്റി ക്രമീകരിക്കാനുള്ള കുൽദീപിന്റെ ആവശ്യത്തിന് ധോണി നൽകിയ മറുപടി സ്റ്റംപിലെ മൈക്ക് വഴിയാണ് പുറത്തായത്. ഇതോടെ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മൽസരത്തിനിടെ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഫീൽഡിങ് ക്രമീകരണത്തിൽ ചില വ്യത്യാസങ്ങൾ വരുത്താൻ കുൽദീപ് ധോണിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ സമ്മാനിച്ച ക്യാപ്റ്റൻ കൂൾ ഇതു സമ്മതിച്ചില്ല. കുൽദീപിന്റെ പ്രവർത്തിയോടുള്ള തന്റെ അതൃപ്തി പിന്നാലെ അറിയിക്കുകയും ചെയ്തു. ധോണി നൽകിയ മറുപടി ഇങ്ങനെ:

‘താങ്കൾ ബോൾ ചെയ്യുന്നുണ്ടോ അതോ ഞാൻ ബോളറെത്തന്നെ മാറ്റണോ?’

ധോണിയുടെ മറുപടി കുൽദീപിന് ഇഷ്ടമായില്ലെന്ന് താരത്തിന്റെ മുഖഭാവത്തിൽ പ്രകടമായിരുന്നു. അനിഷ്ടത്തോടെ കുൽദീപ് തന്റെ സ്പെൽ പൂർത്തിയാക്കുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ ഇന്ത്യ–അഫ്ഗാൻ മൽസരത്തിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട വിഡിയോയായും ഇതു മാറി.

related stories