Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിന പരമ്പര നാളെ മുതൽ; കുതിപ്പ് തുടരാൻ ഇംഗ്ലണ്ട്, തിരിച്ചുവരവിന് ലങ്ക

കൊളംബോ∙അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള കുതിപ്പു തുടരാൻ ഇംഗ്ലണ്ട് ടീം. ശ്രീലങ്കയ്ക്കെതിരെ അഞ്ചു മൽസര പരമ്പരയ്ക്കു നാളെ ധാംബുള്ളയിൽ തുടക്കം കുറിക്കുമ്പോൾ ഇപ്പോഴത്തെ മികച്ച ഫോം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് അവർ. ഏഷ്യകപ്പിൽ നിന്നു നേരത്തെ പുറത്തായ ശ്രീലങ്കയ്ക്കിതു തിരിച്ചുവരവിനുള്ള അവസരവും. അടുത്ത മാസം മൂന്നു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും.

ലങ്കൻ മണ്ണിൽ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന്റെ റെക്കോർഡ് അത്ര മെച്ചമല്ല. എങ്കിലും ലോക ഒന്നാം നമ്പർ ടീമിന് ഇത്തവണ ലങ്ക കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. ഇന്ത്യയെ കഴിഞ്ഞ ജൂലൈയിൽ ഏകദിന പരമ്പരയിൽ 2–1നു തോൽപിച്ച ഇംഗ്ലണ്ട് തുടർച്ചയായ എട്ടാം ഏകദിന പരമ്പരയാണു സ്വന്തമാക്കിയത്.

related stories