Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ധോണിക്കൊപ്പം പന്തും; ഭുവിക്കും ബുമ്രയ്ക്കും വിശ്രമം

Rishabh Pant

ഹൈദരാബാദ്∙ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 14 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങൾ ശരിവച്ച് മഹേന്ദ്രസിങ് ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയും ടീമിലുൾപ്പെടുത്തിയപ്പോൾ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഏഷ്യാകപ്പ് ടീമിലുണ്ടായിരുന്ന ഖലീൽ അഹമ്മദ് ടീമിൽ സ്ഥാനം നിലനിർത്തി.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കാണ് പുറത്തായവരിൽ പ്രമുഖൻ. ഇടവേളയ്ക്കുശേഷം മുഹമ്മദ് ഷമി ഏകദിന ടീമിലേക്കു തിരിച്ചെത്തി. ഷാർദുൽ താക്കൂറും ടീമിൽ സ്ഥാനം നിലനിർത്തി.

ഏഷ്യാകപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, അക്സർ പട്ടേൽ എന്നിവർ ടീമിലില്ല. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജ ഇക്കുറിയും ടീമിൽ ഇടം പിടിച്ചു. മനീഷ് പാണ്ഡെയെ തഴഞ്ഞേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും താരത്തിന് സിലക്ടർമാർ ഒരു അവസരം കൂടി നൽകി. ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, ഷാർദുൽ താക്കൂർ, ലോകേഷ് രാഹുൽ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.