Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട് – ലങ്ക മൂന്നാം ഏകദിനം ഇന്ന്

cricket

കൊളംബോ ∙ ശ്രീലങ്കയുടെ മധ്യനിര ബാറ്റ്സ്മാൻ കുശാൽ പെരേര ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്നു മൽസരങ്ങളിൽ കളിക്കില്ല. രണ്ടാം മൽസരത്തിനിടെ പരുക്കേറ്റ പെരേരയ്ക്കു പകരം സദീര സമരവിക്രമയെ ടീമിലുൾപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ലയാം ഡോസനും പരുക്കു മൂലം നാട്ടിലേക്കു മടങ്ങി. ടെസ്റ്റ് ടീമംഗമായിരുന്ന ജോ ഡെൻലിയാണ് പകരക്കാരൻ. ഇന്ന് കാൻഡിയിലാണ് മൂന്നാം മത്സരം. അഞ്ചു മൽസര പരമ്പരയിലെ ആദ്യത്തേതു മഴ മൂലം ഉപേക്ഷിച്ചു. രണ്ടാമത്തേതിൽ ഇംഗ്ലണ്ട് ജയിച്ചു. 

related stories