Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിനം: ടിക്കറ്റ് വിൽപന തുടങ്ങി

Karyavattom-Greenfield-Stadium

തിരുവനന്തപുരം∙ നവംബർ ഒന്നിനു സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ്‌ വിൽപന മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകൾ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 500 രൂപ. 

മേയർ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജൻ കെ. വർഗീസ്, സെക്രട്ടറി ശ്രീജിത് വി. നായർ, ട്രഷറർ കെ.എം. അബ്ദുറഹിമാൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും ബിസിസിഐ അംഗവുമായ ജയേഷ്‌ ജോർജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ, പേയ്ടിഎം പ്രതിനിധി ഹരി ഗുണ്ട്‌ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.