Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസീസ് 145ന് പുറത്ത്

Cricket

അബുദാബി∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 2 വിക്കറ്റിനു 20 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് പുനരാരംഭിച്ച ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്സ് 145 റൺസിന് അവസാനിച്ചു. 33 റൺസിന് 5 വിക്കറ്റെടുത്ത പേസർ മുഹമ്മദ് അബ്ബാസിന്റെ മികച്ച ബോളിങ്ങാണ് ഓസീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മൂന്നു വിക്കറ്റെടുത്ത ബിലാൽ ആസിഫും തിളങ്ങി. 39 റൺസെടുത്ത ആരൺ ഫിഞ്ചാണ് ഓസിസ് ടോപ് സ്കോറർ. പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്ങ്സിൽ 282 റൺസ് എടുത്തിരുന്നു.

related stories