Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി ഷാ മിന്നി; മുംബൈ ഫൈനലിൽ

PRITHVI-SHAW

ബെംഗളൂരു∙ യുവതാരം പൃഥ്വി ഷായുടെ ബാറ്റിങ് മികവിൽ (44 പന്തിൽ 61 റൺസ്) മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ഹൈദരാബാദിനെ മഴനിയമപ്രകാരം 60 റൺസിനാണ് മുംബൈ  കീഴടക്കിയത്. 34 പന്തിൽ അർധസെഞ്ചുറി തികച്ച ഷാ എട്ടു ബൗണ്ടറിയും നാലു സിക്സുമടിച്ചു. നായകൻ ശ്രേയസ് അയ്യരും (55*) മുംബൈക്കായി തിളങ്ങി. സ്കോർ ഹൈദരാബാദ് 50 ഓവറിൽ എട്ടിന് 246; മുംബൈ 25 ഓവറിൽ രണ്ടു വിക്കറ്റിന് 155.