Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന‌് വിജയം, പരമ്പര

Cricket

അബുദാബി∙ രണ്ട് ഇന്നിങ്ങ്സുകളിലുമായി 10 വിക്കറ്റെടുത്ത പേസർ മുഹമ്മദ് അബ്ബാസിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് 373 റൺസ് ജയം. വിജയലക്ഷ്യമായ 538 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 164നു പുറത്തായി. സ്കോർ: പാക്കിസ്ഥാൻ 282, 9 വിക്കറ്റിന് 409 ഡിക്ല. ഓസ്ട്രേലിയ 145,164. പാക്കിസ്ഥാൻ പരമ്പര 2–0നു സ്വന്തമാക്കി. 17 വർഷത്തിനു ശേഷമാണ് ഒരു പാക്കിസ്ഥാൻ പേസർ ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.  രണ്ട് ഇന്നിങ്ങ്സുകളിലും 5 വിക്കറ്റ് വീതം വീഴ്ത്തി. അബ്ബാസ് തന്നെയാണ് കളിയിലെയും പരമ്പരയിലെയും താരം.