Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയയെ തകർത്ത് ദക്ഷിണാഫ്രിക്ക

South Africa celebrates

പെർത്ത് ∙ പന്തു ചുരണ്ടൽ വിവാദത്തിനു ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കയെ നേരിട്ട മൽസരത്തിലും ഓസ്ട്രേലിയ നിലംതൊട്ടില്ല.  ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ സന്ദർശകർ അവരെ ആറു വിക്കറ്റിനു തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ 38.1 ഓവറിൽ വെറും 152 റൺസിനു പുറത്തായി.

7 വിക്കറ്റു വീതം വച്ച ദക്ഷിണാഫ്രിക്കൻ പേസ്നിരയാണ് അവരെ തകർത്തത്. ഫെഹ്‌ലുക്‌വായോ 3 വിക്കറ്റ് വീഴ്ത്തി. ഡെയ്‌ൽ സ്റ്റെയ്ൻ, ലുംഗി എൻഗിഡി എന്നിവർ 2 വിക്കറ്റ് വീതവും. സ്പിന്നർ ഇമ്രാൻ താഹിറും രണ്ടു വിക്കറ്റ് സ്വന്തമാക്കി.  മറുപടി ബാറ്റിങിൽ ഓപ്പണിങ് വിക്കറ്റിൽ തന്നെ 94 റൺസ് ചേർത്ത ക്വിന്റൻ ഡി കോക്കും (47) ഹെൻട്രിക്സും (44) വിജയത്തിന് അടിത്തറയിട്ടു. മാർക്രം 36 റൺസെടുത്തു. സ്റ്റെയ്നാണ് മാൻ ഓഫ് ദ് മാച്ച്.

related stories