Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റിൽ ബംഗ്ലദേശ് തിരിച്ചടിക്കുന്നു; ആദ്യ ദിനം അഞ്ചിനു 303

Mushfiqur Rahim

ധാക്ക∙ സിംബാബ്‌വെക്കെതിരായ ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞ ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ ശക്തമായി തിരിച്ചടിക്കുന്നു. 

മോമിനുൽ ഹഖ് (161), മുഷ്തഫിസുർ റഹിം (111 നോട്ടൗട്ട്) എന്നിവരുടെ  സെഞ്ചുറിയുടെ കരുത്തിൽ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ബംഗ്ലദേശ് 5 വിക്കറ്റിന് 303 റൺസെടുത്തിട്ടുണ്ട്. 3 വിക്കറ്റിന് 26 എന്ന നിലയിൽ തകർച്ച നേരിട്ട ബംഗ്ലദേശിനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മോമിനുൽ– റഹിം സഖ്യമാണു രക്ഷപ്പെടുത്തിയത്. 266 റൺസ് ഇവർ ഒരുമിച്ചു നേടി. നാലാം വിക്കറ്റിൽ ബംഗ്ലദേശിന്റെ  മികച്ച കൂട്ടുകെട്ടിനുള്ള റെക്കോർഡും സഖ്യം പേരിലാക്കി.  ഈ വർഷം ആദ്യം മോമിനുൽ ഹഖ്– ലിറ്റൻ ദാസ് സഖ്യം നേടിയ 180 റൺസിന്റെ റെക്കോർഡാണു മറികടന്നത്.