Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റിങിനിറങ്ങി; ഈ ‘ദമ്പതികൾ’!

Dane-van-Niekerk-Marizanne-Kapp-soth-africa-cricket ഡാൻ വാൻ നീകെർക്കും മരിസാനി കാപ്പും

ഗയാന ∙ ലോകക്രിക്കറ്റിൽ ആദ്യമായി ‘ദമ്പതി’കൾ ബാറ്റിങ്ങിനിറങ്ങി. വനിതാ ലോകകപ്പിലാണ് സംഭവം. ദക്ഷിണാഫ്രിക്കൻ വനിതാ താരങ്ങളായ ഡാൻ വാൻ നീകെർക്കും മരിസാനി കാപ്പുമാണ് അപൂർവനേട്ടം കുറിച്ചത്. സ്വവർഗപ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്. ശ്രീലങ്കയ്ക്കെതിരെ ഇരുവരുടെയും 67 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിനു ജയിച്ചു.

ആദ്യം ബാറ്റു ചെയ്ത ലങ്കയെ 99 റൺസിനു പുറത്താക്കുന്നതിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇരുവരും പങ്കുവഹിച്ചു. മറ്റു കളികളിൽ ഇംഗ്ലണ്ട് ബംഗ്ലദേശിനെ ഏഴു വിക്കറ്റിനും ഓസ്ട്രേലിയ അയർലൻഡിനെ ഒൻപതു വിക്കറ്റിനും തോൽപ്പിച്ചു.