Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 റൺസിൽ കോഹ്‍ലിയും രോഹിതും ഇനി മിതാലിക്കു പിന്നിൽ

rohit-mithali-kohli രോഹിത് ശർമ, മിതാലി രാജ്, വിരാട് കോഹ്‍ലി

ഗയാന∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് പേരിലുള്ള ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിന്റെ ഉത്തരം ഇനി വിരാട് കോഹ്‍ലിയോ, രോഹിത് ശർമയോ ശിഖർ ധവാനോ അല്ല. അത് വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം മിതാലി രാജാണ്. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയാണ് മിതാലി, ട്വന്റി20 റൺസിൽ ഇന്ത്യൻ താരങ്ങളിൽ മുന്നിലെത്തിയത്. ഇതുവരെ 80 ട്വന്റി20 ഇന്നിങ്സുകള്‍ കളിച്ച മുപ്പത്തഞ്ചുകാരിയായ മിതാലിയുടെ ആകെ റൺനേട്ടം 2283 റൺസായി.

ഇത്ര തന്നെ ഇന്നിങ്സുകളിൽനിന്ന് 2207 റൺസ് സ്വന്തമാക്കിയിട്ടുള്ള രോഹിത് ശർമയാണ് മിതാലിക്കു പിന്നിൽ രണ്ടാമതുള്ളത്. 58 ഇന്നിങ്സുകളിൽനിന്ന് 2102 റൺസുമായി ഇന്ത്യൻ പുരുഷ ടീം നായകൻ വിരാട് കോഹ്‍ലി മൂന്നാം സ്ഥാനത്താണ്. പട്ടികയിൽ നാലാമതുള്ളതും വനിതാ താരമാണ്. വനിതാ ടീമിന്റെ നായിക ഹർമൻപ്രീത് കൗർ. 1827 റൺസാണ് കൗറിന്റെ സമ്പാദ്യം. സുരേഷ് റെയ്ന (1605), എം.എസ്. ധോണി (1487) എന്നിവർ അഞ്ച്, ആറ് സ്ഥാനങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം അയർലൻഡിനെ തോൽപ്പിച്ച് ലോകകപ്പ് സെമിയിലേക്ക് മുന്നേറിയ ഇന്ത്യയ്ക്കായി മിതാലി രാജ് അർധസെഞ്ചുറി (51) നേടിയിരുന്നു. അതിനു മുൻപ് പാക്കിസ്ഥാനെ തോൽപ്പിക്കാനും ഇന്ത്യയ്ക്ക് മിതാലിയുടെ അർധസെഞ്ചുറി കരുത്തായിരുന്നു. 

related stories