Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂട്ടിനു സെഞ്ചുറി: ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

jo-root-england സെഞ്ചുറി നേടിയ റൂട്ടിന്റെ ആഹ്ലാദം

പല്ലെക്കെലെ∙ ക്യാപ്റ്റൻ ജോ റൂട്ട് പൊരുതിനേടിയ സെഞ്ചുറിയുടെ കരുത്തിൽ (124) രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 9 വിക്കറ്റിന് 324 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്ങ്സിൽ ഇതോടെ ഇംഗ്ലണ്ടിന് 278 റൺസ് ലീഡായി. സ്കോർ ഇംഗ്ലണ്ട്: 290, 9ന് 324, ശ്രീലങ്ക 336.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് 51 റൺസോടെ ക്രീസിലുണ്ട്. 6 വിക്കറ്റിന് 219 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിന് ഫോക്സ്– റൂട്ട് സഖ്യം ചേർത്ത 82 റൺസാണു തുണയായത്. ലങ്കൻ സ്പിന്നർ അഖില ധനഞ്ജയ 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ജയിച്ച ഇംഗ്ലണ്ട് 3 കളിയുടെ പരമ്പരയിൽ 1–0നു മുന്നിലാണ്.
 

related stories