Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോട്സിട്ട് ടോസിന് ഗ്രൗണ്ടിൽ; കോഹ്‍ലി ഇന്ത്യയുടെ മാനം കളഞ്ഞെന്ന് ആരാധകർ

kohli-in-shorts-for-toss

സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മൽസരത്തിൽ ഷോട്സിട്ട് ടോസിനെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ആരാധകരുടെ വിമർശനം. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മൽസരത്തിന്റെ ടോസിനാണ് കോഹ്‍ലി ഷോട്സിട്ട് എത്തിയത്. കോഹ്‍ലിയുടെ പെരുമാറ്റം ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തി. വിമർശിക്കുന്ന ആരാധകരോട് രാജ്യം വിടാൻ ആവശ്യപ്പെടും മുൻപ് ഇത്തരം പെരുമാറ്റം ശരിയാണോ എന്നു കോഹ്‍ലി ആലോചിക്കണമെന്നും ആരാധകർ ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മൽസരത്തിന്റെ ആദ്യ ദിവസം മഴ മൂലം കളി നടന്നിരുന്നില്ല. തുടർന്ന് രണ്ടാം ദിനമാണ് മൽസരം ആരംഭിച്ചത്. ടോസ് ഇട്ടതും രണ്ടാം ദിനം രാവിലെ തന്നെ. ടോസ് നേടിയ ഓസീസ് ഇലവൻ നായകൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചു മുൻനിര താരങ്ങൾ അർധസെഞ്ചുറി നേടിയ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 358 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസ് ഇലവൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിലാണ്. നാലു വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ രണ്ടു റൺസ് മാത്രം പിന്നിൽ.

related stories