Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിന് ഇന്നിങ്സ് വിജയം; പരമ്പര തൂത്തുവാരി

Mehidy-Hasan മെഹ്ദി ഹസൻ

ധാക്ക ∙ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ കരിയറിലെ മികച്ച നേട്ടമായ 12 വിക്കറ്റുകളുമായി കളം വാണപ്പോൾ, രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിങ്സിനും 184 റൺസിനും മുട്ടുകുത്തിച്ച് ബംഗ്ലദേശ് പരമ്പര തൂത്തുവാരി (2–0). ആദ്യ ഇന്നിങ്സിൽ 58ന് 7 വിക്കറ്റ് വീഴ്ത്തിയ ഹസൻ രണ്ടാം ഇന്നിങ്സിൽ 59 റൺസ് വഴങ്ങി 5 വിക്കറ്റുമെടുത്തു.

സ്കോർ: ബംഗ്ലദേശ് –508, വെസ്റ്റ് ഇൻഡീസ് – 111, 213.

നാലു വർഷത്തിനിടെ ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ചിറ്റഗോങ്ങിൽ നടന്ന ആദ്യടെസ്റ്റ് ബംഗ്ലദേശ് 64 റൺസിനു ജയിച്ചിരുന്നു.  വിൻഡീസിന്റെ ‌രണ്ടാം ഇന്നിങ്സിൽ 92 പന്തിൽ 93 റൺസെടുത്ത ഷിമ്രോൻ ഹെറ്റ്മിയർ മാത്രമാണ് തിളങ്ങിയത്.

related stories