Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയലക്ഷ്യം 342 റൺസ്, കേരളം മൂന്നാം ദിനം 27/1; ചെന്നൈയിൽ ചരിത്രം പിറക്കുമോ?

ranji-trophy-kerala-vs-bengal കേരള രഞ്ജി ടീം അംഗങ്ങൾ (ഫയൽ ചിത്രം)

ചെന്നൈ∙ ഒറ്റ ദിവസം, ലക്ഷ്യം 342 റൺസ്, കൈയിലുള്ളത് 9 വിക്കറ്റ്.- രഞ്ജി ട്രോഫി ക്രിക്കറ്റ് എലീറ്റ് ബി ഗ്രൂപ്പ് മൽസരത്തിൽ തമിഴ്നാടിനെതിരെ കളിയുടെ അവസാന ദിനം കേരളം സമ്മർദ്ദത്തിൽ. തമിഴ്നാട് ഉയർത്തിയ വിജയലക്ഷ്യമായ 369 റൺസിലേക്കു ബാറ്റ് ചെയ്യുന്ന കേരളം ഇന്നലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസിലാണ്. അരുൺ കാർത്തിക് (12), സിജോമോൻ ജോസഫ് (1) എന്നിവരാണു ക്രീസിൽ. പരിചയസമ്പന്നനായ ജലജ് സക്സേന (12) പുറത്തായതു കേരളത്തിനു വലിയ തിരിച്ചടിയാണ്.

സ്കോർ: തമിഴ്നാട് – 268, ഏഴിന് 252 ഡിക്ലയേഡ്. കേരളം– 76.5 ഓവറിൽ 152, ഒരു വിക്കറ്റിന് 27.

ആദ്യ ഇന്നിങ്സിൽ 116 റൺസ് ലീഡ് വഴങ്ങിയ കേരളം 152 റൺസിനു പുറത്തായി. ഇന്നലെ കൂട്ടിച്ചേർക്കാനായതു ഒറ്റ റൺസ് മാത്രം. വ്യക്തമായ ഗെയിം പ്ലാനോടെയാണു തമിഴ്നാട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണർമാരായ കെ.എം. ഗാന്ധിയും (59), അഭിനവ് മുകുന്ദും (33)  ക്യാപ്റ്റൻ ഇന്ദ്രജിത്തും (92) തകർത്തടിച്ചു. 70. 5 ഓവറിൽ ഏഴു വിക്കറ്റിനു 252 റൺസെടുത്ത് തമിഴ്നാട് ഡിക്ലയർ ചെയ്തു. കേരളത്തിനു വേണ്ടി സിജോമോൻ നാലും സന്ദീപ് വാരിയർ രണ്ടും വിക്കറ്റ് നേടി.