Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്ൻ വോണിനെ ‘കറക്കിവീഴ്ത്തി’ കശ്മീരിപ്പയ്യന്റെ ഗൂഗ്ലി; വിഡിയോ വൈറൽ

ahammed-googly അഹമ്മദ് ബോൾ ചെയ്യുന്ന ചിത്രം. ഇൻസെറ്റിൽ മുഹമ്മദ്.

ശ്രീനഗർ ∙ ഷെയ്ൻ വോൺ, ഇതാ നിങ്ങൾക്കൊരു എതിരാളി; ഒന്നരമീറ്റർ കറങ്ങിത്തിരിയുന്ന ഗൂഗ്ലി! കശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ഇസ്‌ലാഹ് മുഫ്തി ഇങ്ങനെയൊരു അടിക്കുറിപ്പോടെ ഈയിടെ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഇപ്പോഴിതാ ചർച്ചയാകുന്നു. വിഡിയോ കണ്ടു കയ്യടിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അതു പങ്കുവയ്ക്കുക കൂടി ചെയ്തതോടെ സംഗതി വൈറൽ.

മധ്യകശ്മീരിലെ ഗന്ദേർബാലിലുള്ള അഹമ്മദ് എന്ന ഏഴു വയസ്സുകാരനാണു താരം. ഒരു പ്രാദേശിക ക്രിക്കറ്റ് മൽസരത്തിൽ അഹമ്മദിന്റെ സ്പിൻ ബോളിങ് കണ്ട് അദ്ഭുതം തോന്നിയ ഇസ്‌ലാഹ് മുഫ്തി അതിന്റെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതിഗംഭീരം എന്ന കുറിപ്പോടെ ഷെയ്ൻ വോൺ അതു റീട്വീറ്റ് ചെയ്തതോടെ വിഡിയോ ലോകപ്രശസ്തമായി.