Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗതിക്ക് 5 വിക്കറ്റ്: ന്യൂസീലൻഡിനെതിരെ ശ്രീലങ്ക 9ന് 275

cricket

വെല്ലിങ്ടൺ ∙ ന്യൂസീലൻഡിന് എതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രീലങ്ക ഒൻപതിന് 275ൽ. 67 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ടിം സൗതിയുടെ പേസ് കൊടുങ്കാറ്റാണ് ശ്രീലങ്കയെ നാമാവശേഷമാക്കിയത്. ഓപ്പണർ ദിമുത് കരുണരത്നെ (79), ഏയഞ്ചലോ മാത്യൂസ് (83) എന്നിവരുടെ ഇന്നിങ്സുകളാണ് ലങ്കയെ ഇത്രയുമെങ്കിലും എത്തിച്ചത്. 73 റൺസുമായി ബാറ്റു ചെയ്യുന്ന നിരോഷൻ ഡിക്‌വെല്ലയ്ക്കൊപ്പം ഇന്ന് അവസാന ബാറ്റ്സ്മാൻ കുമാര കൂടിയെത്തും. 

related stories