Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാതമിന് ഇരട്ട സെഞ്ചുറി; ലങ്കയ്ക്കെതിരെ ന്യൂസീലൻഡ് ജയത്തിനരികെ

Tom Latham ഇരട്ട സെഞ്ചുറി നേടിയ ടോം ലാതമിന്റെ ആഹ്ലാദം

വെല്ലിങ്ടൻ ∙ ഓപ്പണർ ടോം ലാതമിന്റെ ഇരട്ട സെഞ്ചുറിയുടെ (264*) മികവിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് വിജയത്തിനരികെ. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത ലാതമിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 296 റൺസ് ലീഡ് നേടിയ കിവീസിനെതിരെ ലങ്ക രണ്ടാം ഇന്നിങ്സിൽ മൂന്നിന് 20 എന്ന നിലയിലാണ്.

ലാതമിന്റെ ഇരട്ട സെഞ്ചുറി ഈ വർഷം രാജ്യാന്തര ക്രിക്ക്രറിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (91), റോസ് ടെയ്‌ലർ (50), ഹെൻറി നിക്കോൾസ് (50) എന്നിവർ ലാതമിനു മികച്ച പിന്തുണ നൽകി. 489 പന്തിൽ 21 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ലാതമിന്റെ ഇന്നിങ്സ്. 11 മണിക്കൂറോളമാണ് ലാതം ബാറ്റു ചെയ്തത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.