Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കയ്ക്കു ലക്ഷ്യം 660, മൂന്നാം ദിനം രണ്ടിന് 24; ന്യൂസീലൻഡ് വിജയത്തിലേക്ക്

Trent Boult

ക്രൈസ്റ്റ്ചർച്ച് ∙ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡ് വിജയത്തിലേക്ക്. കിവീസ് നൽകിയ 660 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടിന് 24 എന്ന നിലയിലാണ്. ദിനേഷ് ചന്ദിമലും(14) കുശാൽ മെൻഡിസും(6) ക്രീസിൽ. നേരത്തെ ടോം ലാതമിന്റെയും(176) ഹെൻറി നിക്കോൾസിന്റെയും(162) സെഞ്ചുറികളിലാണ് കിവീസ് രണ്ടാം ഇന്നിങ്സിൽ നാലിന് 585 എന്ന സ്കോറിലെത്തിയത്. സ്കോർ: ന്യൂസീലൻഡ്–178, നാലിന് 585 ഡിക്ല. ശ്രീലങ്ക–104, രണ്ടിന് 24.

related stories