sections
MORE

ന്യൂസീലൻഡിന് പരമ്പര വിജയം, ജയത്തിലേക്ക് ദക്ഷിണാഫ്രിക്ക

Thisara-Perera
SHARE

മൗണ്ട് മൗംഗാനുയി (ന്യൂസീലൻഡ്) ∙ തിസാര പെരേര നേടിയ തകർപ്പൻ സെഞ്ചുറി (140) അർഥശൂന്യമാക്കി ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് 21 റൺസ് വിജയം. ജയത്തോടെ പരമ്പരയും കിവീസ് പേരിലാക്കി. 22 പന്ത് ശേഷിക്കെ ജയിക്കാൻ 22 റൺസ് വേണ്ടിയിരിക്കെയാണ് ശ്രീലങ്കയുടെ തോൽവി. 

സ്കോർ: ന്യൂസീലൻഡ് – ഏഴിന് 319; ശ്രീലങ്ക– 46.2 ഓവറിൽ 298ന് ഓൾഔട്ട്. 

ന്യൂസീലൻഡിന്റെ വമ്പൻ സ്കോർ പിന്തുടരുന്നതിനിടെ ഏഴിന് 128 എന്ന നിലയ്ക്കു വീണുപോയ ശ്രീലങ്കയെ വിജയത്തിനു തൊട്ടരികെ വരെ എത്തിക്കാൻ തിസാര പെരേരയ്ക്കു സാധിച്ചു. 74 പന്തുകളിൽ 13 സിക്സറും 8 ഫോറുകളും ഉൾപ്പെടെ കണ്ണ‍ഞ്ചിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണു പെരേര കാഴ്ചവച്ചത്. 

ഏകദിനത്തിൽ ഏറ്റവുമധികം സിക്സറടിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്ററെന്ന റെക്കോർഡ്  തിസാര പെരേരയ്ക്ക്. 1996ൽ പാക്കിസ്ഥാനെതിരെ സനത് ജയസൂര്യ നേടിയ 11 സിക്സറുകളുടെ റെക്കോർഡാണ് പെരേര 13 ആക്കിയത്. 

ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്

ന്യൂലാൻഡ്സ് ∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ ഡെയ്ൽ സ്റ്റെയ്നിന്റെയും റബാദയുടെയും പന്തുകൾക്കു മുന്നിൽ തകർന്നടിഞ്ഞ പാക്കിസ്ഥാൻ 294 റൺസിനു പുറത്തായി. രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയാൽ ദക്ഷിണാഫ്രിക്കയ്ക്കു മൽസരം ജയിക്കാം. സ്കോർ പാക്കിസ്ഥാൻ 177, 294; ദക്ഷിണാഫ്രിക്ക 431.  സ്റ്റെയ്നും റബാദയും ഇന്നലെ 4 വിക്കറ്റ് വീതം വീഴ്ത്തി. ആസാദ് ഷഫീഖ് (88), ബാബർ അസം (72), ഷാൻ മസൂദ് (61) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് പാക്കിസ്ഥാനെ ഇന്നിങ്സ് തോൽവിയിൽനിന്നു രക്ഷിച്ചത്. 3 മൽസര പരമ്പരയിലെ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA