sections
MORE

അവർ വന്നു,‌ കീഴടക്കി: അനുഷ്കയെ ചേർത്തുപിടിച്ച് വിരാട് കോഹ്‍ലി

virat-kohli-anushka
SHARE

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഗ്രൗണ്ടിലെത്തിയത് ഭാര്യയായ അനുഷ്ക ശർമയ്ക്കൊപ്പം. വിജയത്തിന്റെ ആഹ്ലാദം പങ്കു വയ്ക്കുന്നതിനാണ് വിരാട് ഭാര്യയെയും ഗ്രൗണ്ടിൽ എത്തിച്ചത്. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്യാമറകളുമായി മാധ്യമപ്രവർത്തകർ കോഹ്‍ലിക്കും ഭാര്യയ്ക്കും ചുറ്റും കൂടി.

അവർ വന്നു, അവർ‌ കീഴടക്കി എന്നായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടത്തെ അനുഷ്ക ട്വിറ്ററിൽ ആദ്യം വിശേഷിപ്പിച്ചത്. ചരിത്ര ജയത്തിൽ പങ്കാളികളായ ടീം അംഗങ്ങളെയും പരീശീലകർ, സ്റ്റാഫുകൾ എന്നിവരെയും അഭിനന്ദിക്കുന്നതായും ആദ്യ ട്വീറ്റിൽ അനുഷ്ക പ്രതികരിച്ചു. നിരന്തരമായ പ്രയത്നത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും ഫലമാണിത്. വിരാട് കോഹ്‍ലിയുടെ പ്രകടനത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രണ്ടാമതൊരു ട്വീറ്റിൽ അനുഷ്ക പ്രതികരിച്ചു.

ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിരാട് മാധ്യമങ്ങളോടു പറഞ്ഞു. പരമ്പരയിൽ അഡ്‍ലെയ്ഡ്, മെൽബൺ ടെസ്റ്റുകളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പെർത്തിലെ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചു. സിഡ്നിയിലെ അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 71 വര്‍ഷത്തിനിടെ 11 ശ്രമങ്ങൾക്കു ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA