sections
MORE

ഇന്ത്യയ്ക്ക് ഇനി ലക്ഷ്യം ലോകകപ്പ്, ടീമിൽ പ്രതിഭാസംഗമം; ആരെ കൊള്ളും, ആരെ തള്ളും?

indian-cricket-team
SHARE

ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ക്രിക്കറ്റിൽ പുതുചരിത്രം എഴുതിയതിന്റെ തിളക്കത്തിലാണ് ടീം ഇന്ത്യ. മെയ് 30ന് ഇംഗ്ലണ്ടിൽത്തുടങ്ങുന്ന ലോകകപ്പിന് അനുയോജ്യമായ ടീമിനെ കെട്ടിപ്പടുക്കുക എന്നതാണു നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കും മുൻപിൽ ഇനിയുള്ള വെല്ലുവിളി.

ടെസ്റ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിൻക്യ രഹാനെയെപ്പോലും ഉൾക്കൊള്ളിക്കാനാകാത്തവിധം പ്രതിഭാസമ്പന്നമാണ് ഇന്ത്യൻ ഏകദിന ടീം. ആഭ്യന്തര മൽസരങ്ങളിലും ഐപിഎല്ലിലും തിളങ്ങിനിൽക്കുന്ന ഒരുപറ്റം താരങ്ങൾ ടീമിലെക്കുള്ള വിളി കാത്ത് പുറത്തു നിൽക്കുന്നു. ഓരോ സ്ഥാനത്തിനായും രണ്ടോ അതിൽ അധികമോ താരങ്ങൾ മൽസരിക്കുന്ന അവസ്ഥ. ഇവരിൽ ആരെ തള്ളും, ആരെ കൊള്ളും എന്ന അങ്കലാപ്പിൽ ടീം മാനേജ്മെന്റും!

ബാറ്റ്സ്മാൻമാർ 

1. രോഹിത് ശർമ (31): നിലയുപ്പിച്ചുകഴിഞ്ഞാൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ എന്നു വിരാട് കോഹ്‌ലി വിശേഷിപ്പിച്ച താരം. ഏകദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറിയുടെ എണ്ണം 3. 

മൽസരം: 193 റൺസ്: 7454 ശരാശരി: 47.78 2. 

2. ശിഖർ ധവാൻ (33): രോഹിതിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ മികച്ച റെക്കോർഡ്. കഴിഞ്ഞ നവംബറിൽ നടന്ന ഏഷ്യ കപ്പിൽ മാൻ ഓഫ് ദ് സീരീസ്. പവർപ്ലേ ഓവറുകളിൽ വമ്പൻ അടിയിലൂടെ ടീം സമ്മർദം അകറ്റാൻ സമർഥൻ. 

മൽസരം: 115 റൺസ്: 4935 ശരാശരി: 45.69 

3. കെ.എൽ. രാഹുൽ (26): ഐപിഎല്ലിൽ ഓപ്പണർ സ്ഥാനത്ത് പഞ്ചാബിനായി റൺസടിച്ചുകൂട്ടിയ താരം. ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഏകദിനത്തിൽ മികച്ച ഷോട്ടുകളും ഷോട്ട് ലെങ്ത് ബോൾ നേരിടുന്നതിലെ വൈദഗ്ധ്യവും കരുത്ത് 

മൽസരം: 13 റൺസ്: 317 ശരാശരി: 35.22 3. 

4. വിരാട് കോഹ്‌ലി (30): മൂന്നാം നമ്പറിൽ ഉജ്വല ഫോമിൽ ബാറ്റുവീശുന്ന കോഹ്‌ലിയുടെ പ്രകടനമാണ് അടുത്തിടെ നടന്ന ഭൂരിഭാഗം മൽസരങ്ങളിലും ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 

മൽസരം: 216 റൺസ്: 10,232 ശരാശരി:59.83 4. 

5. അമ്പാട്ടി റായുഡു (33): കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ ഏഷ്യ കപ്പ് ക്രിക്കറ്റിൽ പുറത്തെടുത്തത് ഉജ്വല പ്രകടനം. കോഹ്‌ലിയുടെ തിരിച്ചുവരവോടെ വീണ്ടും നാലാം സ്ഥാനത്തേക്ക്. 

മൽസരം: 44 റൺസ്: 1447 ശരാശരി: 51.67 

6. മനീഷ് പാണ്ഡെ (29): ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം. അവസരങ്ങൾ ലഭിച്ചെങ്കിലും സമീപകാലത്ത് ഇന്ത്യയ്ക്കായി തിളങ്ങാനായിട്ടില്ല. 

മൽസരം: 22 റൺസ്: 432 ശരാശരി: 39.27 5. 

7. ദിനേഷ് കാർത്തിക് (33): നിദഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലദേശിനെതിരെ അവിസ്മരണീയ ഇന്നിങ്സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. മധ്യനിരയിൽ നിലയുറപ്പിച്ചു കളിക്കുന്നതിലും സ്ട്രൈക്ക് റൊട്ടേഷനിലും മികവ്. 

മൽസരം: 86 റൺസ്: 1663 ശരാശരി: 30.79 

8. കേദാർ ജാദവ് (33): മധ്യനിരയിലെ സ്ഥിരതയാർന്ന പ്രകടനം കൈമുതൽ. പാർട്ട് ടൈം ഓഫ് സ്പിന്നറായും മികവു തെളിയിച്ചു. അടിക്കടി പരുക്കിന്റെ പിടിയിലാകുന്നതാണു ജാഥവിന്റെ തലവേദന. 

മൽസരം: 48 റൺസ്: 884 ശരാശരി: 42.09 6. 

9. എം.എസ്. ധോണി (37): മധ്യനിരയിലെ ഒറ്റയാൾ പോരാട്ടത്തി‌ലൂടെ ഇന്ത്യൻ ഇന്നിങ്സിനു താങ്ങായതു പലവട്ടം. പഴയ ഫിനിഷിങ് മികവിനു കൈമോശംവന്നെന്നു വിമർശകർ പറയുമ്പോഴും മുൻ നായകൻ ‘കൂൾ’. 

മൽസരം: 332 റൺസ്: 10,173 ശരാശരി: 50.11 

10. ഋഷഭ് പന്ത് (21): വിൻഡീസ് പരമ്പരയിൽ നിറം മങ്ങിയതോടെ ഏകദിന ടീമിലെ സ്ഥാനം തെറിച്ചെങ്കിലും ഓസീസ് ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ തിളക്കത്തിൽ. മികച്ച സ്ട്രൈക്ക് റേറ്റുള്ളതും ഗുണകരം. 

മൽസരം: 3 റൺസ്: 41 ശരാശരി: 21.50 7 

ഓൾ റൗണ്ടർമാർ 

1. ഹാർദിക് പാണ്ഡ്യ (25): ലോവർ ഓർഡറിലെ ബാറ്റിങ് വെടിക്കെട്ടിലൂടെയും മീഡിയം പേസ് ബോളിങ്ങിലൂടെയും എതിർടീമിൽ നാശം വിതയ്ക്കും. ഫീൽഡിലെ ഊർജസ്വലത ബോണസ്. 

മൽസരം: 38 റൺസ്: 629 വിക്കറ്റ്: 45 

2. രവീന്ദ്ര ജഡേജ (30): ഹാർദിക് പരുക്കേറ്റു പുറത്തായതോടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ജഡേജ ഏഷ്യകപ്പിലെ മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ടീം സ്ഥാനം ഉറപ്പിച്ചു 

മൽസരം: 144 റൺസ്: 1982 വിക്കറ്റ്: 169 

ബോളർമാർ

1. ജസ്പ്രീത് ബുമ്ര (25): ഏകദിന ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. പേസിനെ പിന്തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ വിക്കറ്റിൽ ബുമ്രയാകും ഇന്ത്യയുടെ വജ്രായുധം. 

മൽസരം: 44 വിക്കറ്റ്: 78 ശരാശരി: 21.01 

2. ഭുവനേശ്വർ കുമാർ (28): പവർപ്ലേ ഓവറുകളിൽ ഉജ്വലമായി പന്തെറിയുന്ന ഭുവനേശ്വർ ഡെത്ത് ഓവറിലും കണിശതയാർന്ന പന്തുകളിലൂടെ എതിർടീം ബാറ്റ്സ്മാൻമാരെ സമ്മർദത്തിലാക്കും. 

മൽസരം: 95 വിക്കറ്റ്: 99 ശരാശരി: 38.22 

3. ഉമേഷ് യാദവ് (31): ലോകകപ്പിൽ എതിർടീം ബാറ്റ്സ്മാൻമാർക്കെതിരെ ഷോട്ട് ബോൾ തന്ത്രം പയറ്റാൻ ഉപയോഗിക്കാവുന്ന ബോളർ. ഉയരവും ബൗൺസുമാണു കരുത്ത്. 

മൽസരം: 74 വിക്കറ്റ്: 105 ശരാശരി: 33.20 

4. കുൽദീപ് യാദവ് (24): ചൈനാമാൻ അക്‌ഷനിലൂടെ ബാറ്റ്സ്മാനെ വണ്ടറടിപ്പിക്കുന്ന കുൽദീപിന്റെ ലെങ്ത് പിക് ചെയ്യുക എന്നത് സെറ്റ് ബാറ്റ്സ്മാൻമാർക്കുപോലും ദുഷ്കരം. 

മൽസരം: 33 വിക്കറ്റ്: 67 ശരാശരി: 20.07 

5. യുസ്‌വേന്ദ്ര ചാഹൽ‌ (28): 34 ഏകദിനത്തിൽ വീഴ്ത്തിയത് 56 വിക്കറ്റ്. മികച്ച ബോളിങ് ശരാശരിയിൽ പന്തെറിയുന്ന ചാഹലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നർ. 

മൽസരം: 32 വിക്കറ്റ്: 54 ശരാശരി: 24.29 

6. മുഹമ്മദ് ഷമി (28): ടെസ്റ്റ് ടീമിൽ‌ സ്ഥിരസാന്നിധ്യമാണെങ്കിലും ഏകദിന ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത താരം. റിവേഴ്സ് സ്വിങ്ങറുകളാണ് കരുത്ത്. 

മൽസരം: 51 വിക്കറ്റ്: 94 ശരാശരി: 26.05 

7. ഖലീൽ അഹമ്മദ് (21): കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കായി അരേങ്ങറ്റം. നവംബറിലെ വിൻഡീസ് പരമ്പരയിലെ ഖലീലിന്റെ ബോളിങ് പ്രകടനത്തെ രാജ്യാന്തര താരങ്ങൾ പോലും പുകഴ്ത്തി. 

മൽസരം: 6 വിക്കറ്റ്: 11 ശരാശരി: 24.00 

8. മുഹമ്മദ് സിറാജ് (24): ഹൈദരാബാദിനായി മികച്ച ആഭ്യന്തര റെക്കോർഡുള്ള താരം. ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. ബുമ്രയ്ക്കു പകരക്കാരനായി ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA