sections
MORE

ഏകദിന പരമ്പര: ഇംഗ്ലണ്ട് ടീം തിരുവനന്തപുരത്തെത്തി

cricket-logo
SHARE

തിരുവനന്തപുരം∙ ഇന്ത്യ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ലയൺസ് ടീം എത്തി. അടുത്ത 23, 25, 27, 29, 31 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഏകദിനപരമ്പര.

ഇന്ത്യ എ ടീം 20ന് എത്തും. ‌ഇംഗ്ലണ്ട് ടീം ഇന്നുമുതൽ 17 വരെ തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ പരിശീലനം നടത്തും. 18, 20 തീയതികളിൽ ഇംഗ്ലണ്ട് ലയൺസ് ടീമും ബോർഡ് പ്രസിഡൻസ് ഇലവനും തമ്മിലുള്ള സന്നാഹമത്സരങ്ങളും ഇവിടെ നടക്കും.

കളികൾ സൗജന്യമായി കാണാം. ടിവി സംപ്രേഷണമില്ല. ഇംഗ്ലണ്ട് സീനിയർ ടീം അംഗങ്ങളായിരുന്ന സാം ബില്ലിങ്സ്, ബെൻ ഡെക്കറ്റ് എന്നിവർ ലയൺസ് ടീമിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA