sections
MORE

ക്രിക്കറ്റിലും ചൈന ‘പോപ്പുലർ’; ട്വന്റി20യിൽ അവരുടെ വനിതാ ടീം 14 റൺസിന് ഓൾഔട്ട്!

china-cricket
SHARE

ബാങ്കോക്ക് ∙ അങ്ങനെ ചൈന ക്രിക്കറ്റിലും പോപ്പുലറായി! രാജ്യാന്തര ട്വന്റി20യിൽ യുഎഇക്കെതിരെ ചൈനീസ് വനിതാ ടീം ഓൾഔട്ടായത് 14 റൺസിന്. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും കുറഞ്ഞ സ്കോറിനു പുറത്താകുന്ന ടീം എന്നുള്ള റെക്കോർഡ് ഇതോടെ ചൈനയ്ക്കു സ്വന്തമായി. യുഎഇ ഉയർത്തിയ വിജയലക്ഷ്യമായ 203 റൺസ് പിന്തുടർന്ന ചൈന 10 ഓവറിനു മുൻപുതന്ന ഓൾഔട്ടായി.

ഇരു രാജ്യങ്ങൾക്കും പുറമേ മലേഷ്യ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ ടീമുകളും ഉൾപ്പെട്ട ടി20 സ്മാഷ് ടൂർണമെന്റിലാണ് ചൈനയുടെ ‘അവിസ്മരണീയ’ പ്രകടനം. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലോക ട്വന്റി20 ക്വാളിഫയറിൽ നേപ്പാളിനെതിരെ ചൈനീസ് പുരുഷ ടീം 26 റൺ‌സിനു പുറത്തായിരുന്നു. 2010 ഏഷ്യൻ ഗെയിംസിനുശേഷമാണ് ചൈന രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ മൽസരം കളിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA