sections
MORE

ഖലീൽ അഹമ്മദ് പിച്ചിനു നടുവിലൂടെ ഓടി; നിയന്ത്രണം വിട്ട് ‘ചൂടൻ ധോണി’ – വിഡിയോ

dhonii
SHARE

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയമൊരുക്കിയ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി വീണ്ടും വാർത്തകളിൽ. ഇക്കുറി സഹതാരത്തിനു നേരെ ‘കലിപ്പു കാട്ടി’യാണ് ധോണി വാർത്തകളിൽ ഇടംപിടിച്ചത്. ഓസീസിനെതിരെ ഇന്ത്യൻ ഇന്നിങ്സ് അവസാന ഓവറിലേക്കു കടന്നപ്പോഴാണ് ക്യാപ്റ്റൻ കൂളിനു നിയന്ത്രണം നഷ്ടമായത്.

മൽസരം നിർണായക ഘട്ടത്തിലേക്കു കടന്ന അവസരത്തിലാണ് ധോണി പതിവില്ലാത്ത വിധം സഹതാരമായ ഖലീൽ അഹമ്മദിനോടു ദേഷ്യപ്പെട്ടത്. ചൂടു വളരെ കൂടുതലായതിനാൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ പലതവണ താരങ്ങൾക്കു വെള്ളമെത്തിക്കാനായി മൽസരം തടസ്സപ്പെട്ടിരുന്നു.

ഇത്തരമൊരു ഇടവേളയ്ക്കിടെയാണ് വെള്ളവുമായെത്തിയ ഖലീൽ അഹമ്മദിനെ ധോണി ശാസിച്ചത്. പിച്ചിനു നടുവിലൂടെ ഓടിയതിനാണ് ഖലീൽ ചീത്തവിളി കേട്ടത്. പിച്ചിനു നടുവിലൂടെ വരുന്നതിനു പകരം അപ്പുറത്തുകൂടി വെള്ളുമായി വരാമായിരുന്നില്ലേ എന്ന് ധോണി ഖലീലിനോടു ചോദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

അതിനിടെ, പിച്ചിനു നടുവിലൂടെ ഓടുന്നതിലെ ‘അപകടം’ തിരിച്ചറിഞ്ഞ് ഖലീലിനൊപ്പം വന്ന യുസ്‌വേന്ദ്ര ചാഹൽ ധോണിക്കുള്ള ഹെൽമറ്റ് പിച്ചിന് ഇപ്പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നതും കാണാം. എന്തായാലും നിയന്ത്രണം വിടാതെ ക്രീസിൽ തുടർന്ന ധോണി തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചാണ് തിരിച്ചുകയറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA