sections
MORE

രഞ്ജി: കർണാടക സെമിയിൽ; ഉത്തരാഖണ്ഡിനെതിരെ വിദർഭ വിജയത്തോടടുക്കുന്നു

Manish-Pandey-karnataka-ranji-team
SHARE

ബെംഗളൂരു ∙ കർണാടക 6 വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. വിജയലക്ഷ്യമായ 184 അവർ ക്യാപ്റ്റൻ മനീഷ് പാണ്ഡെ (87*) കരുൺ നായർ (61*) എന്നിവരുടെ 129 റൺസ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മറികടന്നു. സ്കോർ: രാജസ്ഥാൻ – 224, 222, കർണാടക – 263, നാലിന് 185.

നാഗ്പുറിൽ നടക്കുന്ന മറ്റൊരു ക്വർട്ടർ മത്സരത്തിൽ വിദർഭ ഉത്തരാഖണ്ഡിനെതിരെ വിജയത്തോടടുക്കുന്നു. 274 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ വിദർഭയ്ക്കെതിരെ ഉത്താരഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തിട്ടുണ്ട്.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA