sections
MORE

‘പാണ്ഡ്യയും രാഹുലും കളിക്കട്ടെ’: ബിസിസിഐ അധ്യക്ഷന്റെ ശുപാർശ

Hardik,-Rahul
SHARE

ന്യൂഡൽഹി∙ ടിവി ഷോയിലെ മോശം പരാമർശങ്ങളുടെ പേരിൽ വിലക്കിലായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഹാർദിക് പാണ്ഡ്യയെയും കെ.എൽ രാഹുലിനെയും അന്വേഷണ കാലാവധിയിലും കളിക്കാൻ അനുവദിക്കണമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതിയോട് ശുപാർശ ചെയ്തു. വിവാദം ചർച്ച ചെയ്യാൻ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടണമെന്ന ആവശ്യവും ഖന്ന നിരാകരിച്ചു.

‘‘അവർ തെറ്റു ചെയ്തു. ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ടീമിനു പുറത്തായി. പക്ഷേ ന്യൂസീലൻഡ് പര്യടനത്തിന് അവരെ ഉൾപ്പെടുത്തണം’’– കത്തിൽ ഖന്ന പറഞ്ഞു. സംഭവം അന്വേഷിക്കാൻ സുപ്രീം കോടതി ഓംബുഡ്സ്മാനെ നിയോഗിക്കണമെന്നായിരുന്നു ഭരണസമിതിയുടെ നിർദ്ദേശം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA