sections
MORE

രണ്ടാം സന്നാഹ മൽസരം: ബോർഡ് ഇലവന് 5 വിക്കറ്റ് വിജയം

cricket-logo-18
SHARE

തിരുവനന്തപുരം∙ രണ്ടാം സന്നാഹ മൽസരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ബോർഡ് പ്രസിഡന്റ്സ് ഇലവന് 5 വിക്കറ്റ് വിജയം. സ്കോർ: ഇംഗ്ലണ്ട് ലയൺസ്– 104(22.3 ഓവർ), ബോർഡ് പ്രസിഡന്റ്സ് ഇലവൻ– 105​​‌‌ / 5 (21.2 ഓവർ). ആദ്യ മൽസരത്തിലും ബോർഡ് ടീമായിരുന്നു വിജയം.  

ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ലയൺസിന്റെ നായകൻ സാം ബില്ലിങ്സും(52) വിൽ ജാക്സും(14) ഒഴികെ മറ്റാരും രണ്ടക്കത്തിലെത്തിയില്ല. ബോർഡ് ടീമിനു വേണ്ടി നവ്‌ദീപ് സൈനി 4 വിക്കറ്റ് നേടി. ബോർഡ് ടീം 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ദീപക് ഹൂഡ 36 റൺസ് നേടി പുറത്താകാതെ നിന്നു. ലയൺസിനു വേണ്ടി ജെയിംസ് പോർട്ടറാണ് 5 വിക്കറ്റും നേടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA