sections
MORE

കേരളത്തിനു നേർക്ക് വിദർഭ മുന; ആരാണ് കേമൻമാർ?

kerala-ranji-team-semi-final
SHARE

2017–18ലെ രഞ്ജി ചാംപ്യൻ ടീമായ വിദർഭയാണു സെമിയിൽ കേരളത്തിന്റെ എതിരാളികൾ. വസീം ജാഫർ മുതൽ ഉമേഷ് യാദവ് വരെ അണിനിരക്കുന്ന ശക്തമായ ടീമുമായെത്തുന്ന വിദർഭയ്ക്കെതിരെ എന്തു തന്ത്രമാകും കേരളം പയറ്റുക. ബാറ്റിങ്ങിലും ബോളിങ്ങിലും കേരളത്തെക്കാൾ ബഹുദൂരം മുന്നിലാണ് വിദർഭയുടെ ഇതുവരെയുള്ള പ്രകടനം. ഈ സീസണിൽ ഇരു ടീമുകളിലെയും താരങ്ങളുടെ പ്രകടനം. 

ആരാണ് കേമന്മാർ – കണക്കുകൾ പറയട്ടെ

* ഇന്നിങ്സ് - റൺസ് - ഉയർന്ന സ്കോർ - ശരാശരി

** ഇന്നിങ്സ് റൺസ് ഉയർന്ന സ്കോർ ശരാശരി

കേരളം (ക്വാർട്ടറിൽ ഗുജറാത്തിനെ കീഴടക്കിയ ടീം)

പി. രാഹുൽ

 * 9   361    127   40.11

കേരളത്തിനായി 2017ൽ അരങ്ങേറ്റം. ഹിമാചലിനെതിരെ സെഞ്ചുറിനേട്ടത്തോടെ കേരളത്തിന്റെ വിജയശിൽപിയായി.

മുഹമ്മദ് അസ്ഹറുദ്ദീൻ

 * 6   177   112   39.50

2015 സയ്യിദ് മുഷ്താഖ് ട്രോഫിയിൽ കളിച്ച താരം. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ

സഞ്ജു സാംസൺ

 * 14    343    91   28.58

ഗുജറാത്തിനെതിരായ ക്വാർട്ടറിൽ ബാറ്റിങ്ങിനിടെ വിരലിനു പരുക്കേറ്റ സഞ്ജുവിന് സെമി നഷ്ടമാകും.

വിനൂപ് മനോഹരൻ

 * 5    214    96   42.80

 ** 4    1     50.00   1/12

ഓഫ് സ്പിന്നിങ് ഓൾറൗണ്ടർ. നിർണായക മൽസരത്തിൽ ഹിമാചലിനെതിരെ നേടിയത് 96 റൺസ്. 

സച്ചിൻ ബേബി (സ്റ്റാർ ബാറ്റ്സ്മാൻ)

 * 14    479   147  34.21

കേരള ടീം ക്യാപ്റ്റൻ. ബാറ്റുകൊണ്ടും മനസ്സാന്നിധ്യംകൊണ്ടും കേരളത്തിനു കൈത്താങ്ങ്.

വിഷ്ണു വിനോദ്

 * 11     347    193*   38.55

ഐപിഎല്ലിൽ റോയൽ‌ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം. മധ്യനിരയിലെ വിശ്വസ്തൻ. വിക്കറ്റ് കീപ്പറായും തിളങ്ങി.

ജലജ് സക്സേന 

 * 14     537    143      44.75

 ** 13     28      21.25    8/45

ബാറ്റുകൊണ്ടും പന്തുകൊണ്ടും സീസണിൽ പുറത്തെടുത്തത് ഉജ്വല പ്രകടനം. നിർണായക ഘട്ടങ്ങളിൽ പലവട്ടവും ടീമിന്റെ രക്ഷയ്ക്കെത്തിയ താരം.

സിജോമോൻ ജോസഫ്

 * 9    200   56     22.22 

 ** 8      12    25.58   4/71

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനാകുന്ന താരം.

ബേസിൽ തമ്പി

 * 12     144   57   13.09 

 ** 17    33    22.42   5/27

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം. 140 കിലോമീറ്ററിനുമേൽ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാനാകും.

എം.ഡി. നിഥീഷ്

 ** 8     14      25.92    6/88

പേസ് ബോളർ. രണ്ടു വർഷങ്ങൾക്കു മുൻപു ടീം സ്ഥാനം നഷ്ടമായ നിഥീഷ് ടീം സ്ഥാനം നേടിയെടുത്തത് ഉജ്വല പ്രകടനത്തിലൂടെ. 

സന്ദീപ് വാരിയർ (സ്റ്റാർ ബോളർ)

 ** 17    39      18.33      5/33

സിങ് ബോളിങിലൂടെ എതിർ ടീം ബാറ്റ്സ്മാനെ വലയ്ക്കുന്ന താരം. പഞ്ചാബിനെതിരെയും ഗുജറത്തിനെതിരെയും പുറത്തെടുത്തത് ഉശിരൻ പ്രകടനം.

വിദർഭ (ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ കീഴടക്കിയ ടീം)

ഫായിസ് ഫസൽ

 * 13   651   151    54.25

വിദർഭ നായകൻ. ഇടംകയ്യൻ ബാറ്റ്സ്മാൻ. ഇന്ത്യയ്ക്കായി കളിച്ച ഒരേയൊരു ഏകദിനത്തിൽ അർധ സെഞ്ചുറി.

സഞ്ജയ് രാമസ്വാമി

 * 9     242     141  26.88

2018 ദുലീപ് ട്രോഫിയിൽ ഇന്ത്യ റെഡ്സിനായി ഏറ്റവുമധികം റൺസ് നേടിയ താരം.

വസീം ജാഫർ

 * 12    969     206   80.75

സീസണിലെ ഉയർന്ന റൺസ്കോറർ. പ്രായം കൂടുന്തോറും വർധിത വീര്യത്തോടെ ബാറ്റിങ്. ഉത്തരാഖണ്ഡിനെതിരെ ഇരട്ട സെ‍ഞ്ചുറി നേട്ടം.

ഗണേഷ് സതീഷ്

 * 12    440    90    36.66

2018 ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂസിനായി കളിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.

മോഹിത് കാലെ

 * 7      242   68      40.33

മധ്യനിര ബാറ്റ്സ്മാൻ. രഞ്ജിയിൽ വിദർഭയ്ക്കായി അരങ്ങേറ്റ സീസൺ.

അക്ഷയ് വാഡ്കാർ

 * 13      680   144*    75.55

2018 ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂസിനായി കളിച്ചു. കഴിഞ്ഞ സീസണിലും ഈ സീസണിലും രഞ്ജിയിൽ വിദർഭയ്ക്കായി തിളങ്ങിയ താരം.

ആദിത്യ സർവാതെ

 * 12      299    102    33.22

 ** 17     44     21.02     6/43

ബാറ്റുകൊണ്ടും പന്തുകൊണ്ടും പല മൽസരങ്ങളിലും വിദർഭയുടെ വിജയശിൽപിയായി. ഉത്തരാഖണ്ഡിനെതിരെ 5 വിക്കറ്റ് നേട്ടം.

അക്ഷയ് വാഘരെ

 * 10     147    55    21. 00

 ** 17      27     32.40   5/71

വലം കൈയൻ ഓഫ് സ്പിന്നർ. ലോവർ മിഡിൽ ഓർഡറിൽ ബാറ്റുകൊണ്ടും സംഭാവന നൽകാൻ പോന്ന താരം.

സുനികേത് ബിങേവാർ

 ** 4        5      35.40   3/68

വലംകൈയ്യൻ മീഡിയം പേസർ. രഞ്ജിയിലെ അരങ്ങേറ്റ സീസൺ. 

രജനീഷ് ഗുർബാനി

 ** 6  3     74.66  2/81

വിദർഭയെ കഴിഞ്ഞ സീസൺ രഞ്ജി ചാംപ്യൻമാരാക്കുന്നതിൽ നിർണായകമായ താരം. സീസണിൽ തിളങ്ങാനായിട്ടില്ല.

ഉമേഷ് യാദവ് (സ്റ്റാർ ബോളർ)

 ** 2       9       12.55  5/23

രഞ്ജി സീസണിൽ കളിച്ചത് ഉത്തരാഖണ്ഡിനെതിരായ ക്വാർട്ടർ മാത്രം. 9 വിക്കറ്റോടെ കളിയിലെ താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA