sections
MORE

കുച്ച് ബിഹർ: വത്സലിനു വീണ്ടും സെഞ്ചുറി

vatsal
SHARE

ഒംഗോൾ (ആന്ധ്രപ്രദേശ്) ∙ കുച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ കേരള ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനു വീണ്ടും സെഞ്ചുറി. വത്സലിന്റെ (139) മികവിൽ ആന്ധ്രയ്ക്കെതിരെ കേരളം ഒന്നാം ഇന്നിങ്സിൽ ഏഴിന് 311 എന്ന നിലയിലാണ്. വിക്കറ്റ് കീപ്പർ വരുൺ നായനാർ (74) മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയത് 164 റൺസ്.

എന്നാൽ പിന്നീടു വന്നവർക്ക് ആ മികവു തുടരാനായില്ല. 232 പന്തിൽ 16 ഫോറുകൾ സഹിതമാണ് വത്സലിന്റെ സെഞ്ചുറി. നായനാർ 139 പന്തിൽ 12 ഫോറടിച്ചു. അക്ഷയ് മനോഹർ(6*), കിരൺ സാഗർ(9*) എന്നിവർ പുറത്താകാതെ നിൽക്കുന്നു. ആന്ധ്രയ്ക്കു വേണ്ടി പ്രണയ് കുമാർ മൂന്നും സന്തോഷ് കുമാർ രണ്ടും വിക്കറ്റ് വീഴ്ത്തി. 

വണ്ടർ ഗോവിന്ദ്

കുച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് ഒറ്റ സീസണിൽ 1000 റൺസ് പിന്നിട്ടു. ഏഴു മൽസരങ്ങളിൽ നിന്ന് ഒരു ട്രിപ്പിൾ സെഞ്ചുറിയും 2 സെഞ്ചുറികളും 6 അർധസെഞ്ചുറികളും സഹിതമാണ് റൺവേട്ട. ശരാശരി 126.75 

വത്സൽ ഗോവിന്ദിന്റെ സ്കോറുകൾ ഇങ്ങനെ– 50,78,302, 146, 59,68, 74, 95, 139

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA