sections
MORE

ഇരട്ടസെഞ്ചുറിയുമായി ഹോൾഡർ, ഡൗറിച്ചിനും സെഞ്ചുറി; ഇംഗ്ലണ്ടിന് 628 റൺസ് വിജയലക്ഷ്യം

holder-dowrich
SHARE

ബ്രി‍ഡ്ജ്ടൗൺ∙ കെൻസിങ്ടൻ ഓവലിൽ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബോളിങ് നിരയെ കൂട്ടത്തോടെ ‘കശാപ്പ്’ ചെയ്ത് വെസ്റ്റ് ഇൻ‌ഡീസ് നായകൻ ജേസൺ ഹോൾഡർ. ടെസ്റ്റിലെ കന്നി ഇരട്ട ശതകം നേടിയ ഹോൾഡറിന്റെയും മൂന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മധ്യനിര താരം ഷെയ്ൻ ഡൗറിച്ചിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് ഉർത്തിയ വിജയലക്ഷ്യം 628 റൺസ്. ഹോൾഡർ 229 പന്തിൽ 23 ബൗണ്ടറിയും എട്ടു സിക്സും സഹിതം 202 റൺസോടെയും ഡൗറിച്ച് 224 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 116 റൺസോടെയും പുറത്താകാതെനിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ ഹോൾഡർ–ഡൗറിച്ച് സഖ്യം 295 റൺസ് കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 56 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ബേൺസ് 39 റൺസോടെയും കീറ്റൺ ജെന്നിങ്സ് 11 റൺസോടെയും ക്രീസിൽ. 10 വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 572 റൺസ് കൂടി വേണം.

പിരിയാത്ത കൂട്ടുകെട്ടിനൊടുവിൽ ഹോൾഡർ–ഡൗറിച്ച് സഖ്യം കൂട്ടിച്ചേർത്ത 295 റൺസ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇതിനു പുറമെ, ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് (എട്ട്) നേടുന്ന വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ തുടങ്ങിയ റെക്കോർഡുകളും ഹോൾഡറിനു സ്വന്തം.

ഒന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 289 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 77 റൺസിന് എല്ലാവരും പുറത്തായിരുന്നു. 11 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കെമർ റോഷാണ് ഇംഗ്ലണ്ടിനെ മുച്ചൂടും മുടിച്ചത്. ഈ മൈതാനത്തെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണിത്. ജാസൺ ഹോൾഡർ (2), അൾസാരി ജോസഫ് (2), ഷാനോൺ ഗബ്രിയേൽ (1) എന്നിവർ ശേഷിച്ച വിക്കറ്റുകൾ പങ്കു വച്ചു. 17 റൺസെടുത്ത കീറ്റോൺ ജെന്നിങ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA