Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റിലും വിജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര നേടി വിൻഡീസ്

West Indies celebrates വിജയാഹ്ലാദത്തിൽ വിൻഡീസ് താരങ്ങളായ റോച്ചും ഹോൾഡറും

നോർത്ത് സൗണ്ട്∙ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇൻഡീസിന് വിജയം. ആദ്യ ടെസ്റ്റിൽ 381 റൺസിനു ജയിച്ച വിൻഡീസ് ഇന്നലെ ജയിച്ചത് 10 വിക്കറ്റിന്. സ്കോർ: ഇംഗ്ലണ്ട് 187, 132. വെസ്റ്റ് ഇൻഡീസ് 306, വിക്കറ്റ് പോകാതെ 17. 10 വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പരമ്പര ജയിക്കുന്നത്. 1994നു ശേഷം വിൻഡീസിൽ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനെ തുടർച്ചയായി രണ്ടു ടെസ്റ്റുകളിൽ പരാജയപ്പെടുത്തുന്നത് ആദ്യവും. 

216 പന്തുകൾ നേരിട്ട് 50 റൺസെടുത്ത ഡാരൻ ബ്രാവോയാണ് വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിങ്സ് 306 റൺസിലെത്താൻ തുണനിന്നത്. അർധ സെഞ്ചുറിയിലെത്താൻ വേണ്ടി വന്ന പന്തുകളുടെ കണക്കിൽ ഒരു വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്സാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.