Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർക്കിന് വീണ്ടും 5 വിക്കറ്റ്, തകർന്നടിഞ്ഞ് ശ്രീലങ്ക; ഓസീസിന് 366 റൺസ് ജയം

australian-team-with-trophy ഓസ്ട്രേലിയൻ ടീം കിരീടവുമായി.

കാൻബെറ∙ ബാറ്റിങ്ങിലും ബോളിങ്ങിലും സന്ദർശകരെ നിഷ്പ്രഭരാക്കി കാൻബറയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകർപ്പൻ ജയം. 516 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 51 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയയുടെ വിജയം 366 റൺസിന്. ഇതോടെ രണ്ടു മൽസരങ്ങളടങ്ങിയ പരമ്പര ആതിഥേയർ തൂത്തുവാരി.

സ്കോർ: ഓസ്ട്രേലിയ – 534/5d & 196/3d, ശ്രീലങ്ക – 215 & 149

രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച് മൽസരത്തിലെ വിക്കറ്റ് സമ്പാദ്യം 10 ആക്കി ഉയർത്തിയ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റൻ വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ 46 റൺസ് മാത്രം വഴങ്ങിയാണ് സ്റ്റാർക്ക് അഞ്ചു വിക്കറ്റെടുത്തത്. പാറ്റ് കമ്മിൻസ് മൂന്നും ജൈ റിച്ചാർഡ്സൻ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 13.3 ഓവറിൽ 54 റൺസ് വഴങ്ങിയും സ്റ്റാർക്ക് അഞ്ചു വിക്കറ്റെടുത്തിരുന്നു.

രണ്ടാം ഇന്നിങ്സിൽ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് നാലുപേർ മാത്രം. 69 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസെടുത്ത കുശാൽ മെന്‍ഡിസാണ് ടോപ് സ്കോറർ. ലഹിരു തിരിമാന്നെ (30), നിരോഷൻ ഡിക്ക്‌വല്ല (27), ചാമിക കരുണരത്‌നെ (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ.

ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റിന് 534 റൺസെടുത്തു ഡിക്ലയർ ചെയ്ത ഓസീസിനെതിരെ ലങ്ക 215 റൺസിനു പുറത്തായിരുന്നു. ഓസീസിന് 319 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 196 റൺസെടുത്ത് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു. എട്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയാണ് (പുറത്താകാതെ 101) ഓസീസിന് കരുത്തായത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ഇന്നിങ്സിൽ 59 റൺസെടുത്ത് പുറത്താകാതെ നിന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.