ADVERTISEMENT

മുംബൈ ∙ ടിവി ഷോയിലെ പരാമർശങ്ങളെത്തുടർന്ന് വിവാദത്തിൽ കുരുങ്ങിയ ബാറ്റ്സ്മാൻ കെ.എൽ രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തി. ഓസ്ട്രേലിയയുമായുള്ള ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ എം.എസ്.കെ പ്രസാദ് അധ്യക്ഷനായ സിലക്‌ഷൻ സമിതി പ്രഖ്യാപിച്ചു. 

ഏകദിന ടീമിൽ എം.എസ്. ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ദിനേഷ് കാർത്തിക് പുറത്തായി. എന്നാൽ ട്വന്റി20 ടീമിൽ കാർത്തികിന് ഇടമുണ്ട്.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സ്പിന്നർ ആർ. അശ്വിനും രണ്ടു ടീമിലുമില്ല. ലെഗ്‌ സ്പിന്നർ മായങ്ക് മാർകണ്ഡെയാണ് ട്വന്റി20 ടീമിലെ പുതുമുഖം. 24നു തുടങ്ങുന്ന പരമ്പരയിൽ 2 ട്വന്റി20 മൽസരങ്ങളും 5 ഏകദിനങ്ങളുമാണുള്ളത്.

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, സിദ്ദാർഥ് കൗൾ (ആദ്യ രണ്ടു മൽസരങ്ങൾ), ഭുവനേശ്വർ കുമാർ (അവസാന മൂന്നു മൽസരങ്ങൾ).
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com