ADVERTISEMENT

മുംബൈ∙ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. മാർച്ച് 23ന് ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഐപിഎല്ലിൽ നിലവിലെ ചാംപ്യന്മ‍ാരാണ് ചെന്നൈ സൂപ്പർ കീങ്സ്.

ഉദ്ഘാടന മൽസരം ഉൾപ്പെടെ ഐപിഎല്ലിന്റെ ആദ്യ രണ്ടാഴ്ചത്തേക്കുള്ള മൽസരക്രമം ഐപിഎൽ അധികൃതർ പുറത്തുവിട്ടു. 17 മൽസരങ്ങളുടെ സമയക്രമമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇതനുസരിച്ച് ആറു ടീമുകൾ നാലു മൽസരങ്ങളിൽ വീതം കളത്തിലിറങ്ങും. ഡൽഹി ക്യാപിറ്റൽസ് (പഴയ ഡൽഹി ഡെയർഡെവിൾസ്), റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർ ആദ്യ ഘട്ടത്തിൽ അഞ്ചു മൽസരങ്ങൾ പൂർത്തിയാക്കും. എല്ലാ ടീമുകൾക്കും രണ്ടു വീതം ഹോം മൽസരം ലഭിക്കും. ഡൽഹിക്ക് ആദ്യ ഘട്ടത്തിൽ മൂന്ന് ഹോം മൽസരമുണ്ട്.

അതേസമയം ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പും ഏതാണ്ട് ഇതേ സമയത്തായതിനാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപനങ്ങൾക്ക് അനുസരിച്ച് സമയക്രമത്തിൽ വ്യത്യാസമുണ്ടാകാമെന്ന മുന്നറിയിപ്പും ഐപിഎൽ അധികൃതർ നൽകിയിട്ടുണ്ട്. ശേഷിച്ച മൽസരങ്ങളുടെ സമയക്രമവും തിരഞ്ഞെടുപ്പ് തീയതികൾക്ക് അനുസൃതമായിട്ടായിരിക്കും തയാറാക്കുക.

ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മൽസരം വരുന്ന രീതിയിലാണ് രണ്ടാഴ്ചത്തെ മൽസരക്രമം പുറത്തുവിട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഓരോ മൽസരം മാത്രമേ ഉണ്ടാകൂ. ഇതുവരെ പുറത്തുവിട്ട മൽസരക്രമം ഇങ്ങനെ:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com