ADVERTISEMENT

റാഞ്ചി∙ ഇന്ത്യൻ സായുധ സൈന്യത്തിനുള്ള ആദരമെന്ന നിലയിൽ റാഞ്ചി ഏകദിനത്തിൽ ‘സൈനിക തൊപ്പി’ ധരിച്ച് ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സൈനികരോടുള്ള ആദരസൂചകമായി ഇന്ത്യൻ താരങ്ങൾ പ്രത്യേകം തയാറാക്കിയ സൈനിക തൊപ്പിയുമായി കളത്തിലിറങ്ങിയത്. ലഫ്റ്റനന്റ് കേണൽ കൂടിയായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യൻ താരങ്ങൾക്ക് സൈനിക തൊപ്പി കൈമാറിയത്.

ഈ മൽസരത്തിനു പ്രതിഫലമായി ലഭിക്കുന്ന മാച്ച് ഫീ, എല്ലാ ഇന്ത്യൻ താരങ്ങളും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ കൂടുംബാംഗങ്ങൾക്കു നൽകുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി അറിയിച്ചു. ടോസിനു തൊട്ടുപിന്നാലെയാണ് കോഹ്‍ലി ഇക്കാര്യം അറിയിച്ചത്.

‘ഇതു വളരെ പ്രത്യേകതളുള്ളൊരു തൊപ്പിയാണ്. ഇന്ന് ധരിച്ചു കളിക്കാനുള്ള തീരുമാനം നമ്മുടെ സൈനികരോടുള്ള ആദരസൂചകമാണ്. ഞങ്ങളെല്ലാവരും മാച്ച് ഫീയും ധീര രക്തസാക്ഷികളുടെ കുടുംബങ്ങൾക്കു നൽകും. നമ്മുടെ സൈനികരുടെ കുടുംബങ്ങളെ സഹായിക്കാൻ എല്ലാ ഇന്ത്യക്കാരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സൈനികരുടെ കുടുംബങ്ങളോടു ചേർന്നു നിൽക്കുകയും ചെയ്യാം’ – കോഹ്‍ലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com