ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 കിരീടങ്ങൾ നേടിത്തന്ന മുൻ നായകനും നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പറുമായി മഹേന്ദ്രസിങ് ധോണിയെ അനാവശ്യമായി വിമർശിക്കുവർക്കു മുന്നറിയിപ്പുമായി മുൻ ഓസീസ് താരം മൈക്കൽ ക്ലാർക്ക് രംഗത്ത്. ഏകദിന, ട്വന്റി20 ടീമുകളിൽ ധോണിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാണരുതെന്ന് ക്ലാർക്ക് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും തോറ്റ് ഇന്ത്യ പരമ്പര നഷ്ടമാക്കിയതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ക്ലാർക്കിന്റെ അഭിപ്രായ പ്രകടനം.

‘എംഎസ്ഡി (മഹേന്ദ്രസിങ് ധോണി)യുടെ പ്രാധാന്യം ഒരിക്കലും കുറച്ചു കാണരുത്. മധ്യനിരയിൽ അനുഭവ സമ്പത്തുള്ള താരങ്ങളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്’ – ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടുള്ള നായകൻ കൂടിയായ ക്ലാർക്ക് കുറിച്ചു. 

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ധോണി ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ മൂന്നു മൽസരങ്ങൾക്കുശേഷം ഋഷഭ് പന്തിന് അവസരം നൽകാനായി വിശ്രമം അനുവദിക്കുകയായിരുന്നു. ധോണി പുറത്തിരുന്ന രണ്ടു മൽസരങ്ങളിലും ഇന്ത്യൻ മധ്യനിരയുടെ കൂട്ടത്തകർച്ച ടീമിന്റെ തോൽവിക്കു കാരണമായി. മൊഹാലിയിൽ നടന്ന നാലാം ഏകദിനത്തിൽ ധോണിക്കു പകരം വിക്കറ്റ് കാത്ത ഋഷഭ് പന്ത് ഒട്ടേറെ പിഴവുകളും വരുത്തി. ഇതോടെ, സ്റ്റേഡിയം ‘ധോണി, ധോണി’ വിളികളാൽ മുഖരിതമാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com