ADVERTISEMENT

ചെന്നൈ ∙ മഹേന്ദ്ര സിങ് ധോണിയെ കെട്ടിപ്പിടിക്കാമെന്നാണു വിചാരമെങ്കിൽ അതത്ര എളുപ്പമല്ല! കഴിഞ്ഞ അഞ്ചിന് ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിനിടെ നാഗ്പുരിൽ നടന്ന അതേ പ്രകടനം കഴി‍ഞ്ഞ ദിവസം ചെന്നൈയിലും അരങ്ങേറി. ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ധോണി.

പെട്ടെന്നാണു സുരക്ഷാവലയം ഭേദിച്ച് ഒരു ആരാധകർ ഗ്രൗണ്ടിലെത്തിയത്. ബോളിങ് കോച്ച് എൽ. ബാലാജിയെ മറയാക്കി ആദ്യം ആരാധകനെ കബളിപ്പിച്ച ധോണി പിന്നീട് ചിരിച്ചുകൊണ്ട് ഒരു ഓട്ടമായിരുന്നു! ആരാധകൻ പിന്നാലെയും. സുരക്ഷാ ഉദ്യോഗസ്ഥർ വന്നു കസ്റ്റഡിയിലെടുത്തപ്പോഴേയ്ക്കും പുഞ്ചിരിയുമായി ധോണി വീണ്ടുമെത്തി. ഒരു ഹസ്തദാനം, കഴിഞ്ഞു കാര്യം!

നാഗ്പുരിലും പിടിക്കാൻ ഓടിയെത്തിയ ആരാധകനെ ധോണി ഓടിത്തോൽപിക്കുകയായിരുന്നു. പിന്നീട് ആലിംഗനം ചെയ്ത ശേഷമാണ് ഇയാളെയും പറഞ്ഞയച്ചത്.

English Summary: A fan, on Sunday, broke the security cordon to meet CSK captain Mahendra Singh Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com