വിർച്വൽ റിയാലിറ്റി ക്രിക്കറ്റിലും കോഹ്‍ലിയുടെ പരീക്ഷണം; അനുഷ്ക കോച്ച്

virat-kohli-anushka-vr-cricket
വിർച്വൽ റിയാലിറ്റി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്‍ലിയും നിർദ്ദേശങ്ങൾ നൽകുന്ന അനുഷ്ക ശർമയും.
SHARE

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രൂപമായ വിർച്വൽ റിയാലിറ്റി ക്രിക്കറ്റിലും കഴിവു പരീക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി. ഐപിഎൽ മൽസരത്തിന്റെ ഇടവേളയിലാണ് ഭാര്യ അനുഷ്ക ശർമയ്ക്കൊപ്പം കോഹ്‍ലി വിർച്വൽ റിയാലിറ്റി ക്രിക്കറ്റിലും ‘കൈവച്ച്’ ഐബി ക്രിക്കറ്റിന്റെ ഭാഗമായത്. വ്യത്യസ്ത ഷോട്ടുകളുമായി കോഹ്‍ലി കളം നിറയുമ്പോൾ, നിർദ്ദേശങ്ങളുമായി പരിശീലക വേഷത്തിൽ അനുഷ്കയുമെത്തി.

ലോകത്തിലെ ആദ്യത്തെ വിർച്വൽ റിയാലിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ഐബി ക്രിക്കറ്റാണ്; പേര്, ഐബി ക്രിക്കറ്റ് സൂപ്പർ ഓവർ ലീഗ്. രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചവരും ഇപ്പോഴും കളത്തിലുള്ളവരുമായ 12 താരങ്ങളാണ് ലീഗിന്റെ ഭാഗം. വീരേന്ദർ സേവാഗ്, സുരേഷ് റെയ്ന, ഹർഭജൻ സിങ്, ബ്രണ്ടൻ മക്കല്ലം, ആന്ദ്രെ റസ്സൽ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ തുടങ്ങിയവർ ഈ ലീഗിന്റെ ഭാഗമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA