ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് മാസികയായ ‘വിസ്ഡൻ’ ഏർപ്പെടുത്തുന്ന ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്. തുടർച്ചയായ മൂന്നാം വട്ടമാണ് ‘വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ഓഫ് ദ് വേൾഡ്’ പുരസ്കാരത്തിന് കോഹ്‌ലി അർഹനാകുന്നത്. 2018 വർഷത്തിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലുമായി 2735 റൺസാണ് കോഹ്‌ലി നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ്, ഏകദിന താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരസ്കാരവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ സ്മൃതി മന്ഥനയാണ് ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർ. ഏറ്റവും മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും അഫ്ഗാൻ താരം റാഷിദ് ഖാൻ സ്വന്തമാക്കി.

English Summary: Virat Kohli, Smriti Mandhana Named Wisden's Leading Cricketers Of 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com