ADVERTISEMENT

പനജി ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരവും ഒരുതരം യുദ്ധമാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. യുദ്ധം ഇന്ത്യ ജയിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുപോലെ കളിയിലും ഇന്ത്യ ജയിക്കണം. – ഗോവയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സേവാഗ്. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ ലോകകപ്പ് പോരാട്ടം വലിയ സംവാദങ്ങൾക്കു വഴിവച്ചതിനു പിന്നാലെയാണ് സേവാഗിന്റെ അഭിപ്രായപ്രകടനം.

ക്രിക്കറ്റും രാഷ്ട്രീയവും നിറച്ച ചോദ്യങ്ങൾക്കു നേരെ ഒരു ഓവറിലെ വ്യത്യസ്തങ്ങളായ പന്തുകളെല്ലാം ബൗണ്ടറി കടത്തുന്ന വിരുതോടെയായിരുന്നു സേവാഗിന്റെ മറുപടി.

രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിനും മറുപടി വ്യത്യസ്തമായില്ല. ‘ഇതുവരെ കരാർ അടിസ്ഥാനത്തിലാണ് എന്റെ എല്ലാ ജോലികളും. രഞ്ജി ട്രോഫി മുതൽ ഐപിഎൽ വരെ അതാണ് സ്ഥിതി.

നല്ലൊരു കോൺട്രാക്ട് തരുന്ന രാഷ്ട്രീയ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ തയാറാണ്. പക്ഷേ, കോൺട്രാക്ട് കുറഞ്ഞതു 100 കോടിയുടേത് എങ്കിലുമാവണം! ’ – സേവാഗ് പറഞ്ഞു.

English Summary: A cricket match between India and Pakistan is nothing less than war, former India opener Virender Sehwag said at an event in Goa on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com